Thursday, November 28, 2024
spot_img

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് ചെമ്മനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു

കോളിയടുക്കം:കാസർകോട് ബ്ലോക്ക് പഞ്ചായത്ത്,സർക്കാർ ഹോമിയോ ആശുപത്രി കളനാട് കോളിയടുക്കം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് ചെമ്മനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ബിജി എസ് എൻ സ്വാഗതം പറഞ്ഞു കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഷ്റഫ് അലി അദ്ധ്യക്ഷത വഹിച്ചു, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ ഉൽഘാടനം നിർവ്വഹിച്ചു.
ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ രേഷ്മ എ കെ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഭാഗ്യലക്ഷ്മി സി കെ പദ്ധതി വിശദീകരിച്ചു
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സക്കിനഅബ്ദുള്ള, വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമീമ അന്‍സാരി, മെമ്പര്‍മാരായ സി വി ജെയിംസ്, കലാഭവന്‍ രാജു, ടി ജാനകി,
എച്ച് എം സി അംഗങ്ങള്‍ ആയ എന്‍ വി ബാലൻ, മുഹമ്മദ് കോളിയടുക്കം, സീനിയര്‍ സിറ്റിസന്‍ ഉദുമ മേഖല സെക്രട്ടറി നാരായണന്‍ നായർ എ എന്നിവർ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു.

NAM മെഡിക്കല്‍ ഓഫീസര്‍ ഡോ ശില്‍പ എം വി നന്ദി അറിയിച്ചു.
ആരോഗ്യകരമായ വാര്‍ദ്ധക്യ കാലം
എന്ന വിഷയത്തെ കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ. നിര്‍മല പ്രതാപ് പി ബോധവത്കരണക്ലാസ്സ് എടുത്തു . യോഗ ഇൻസ്ട്രക്ടർ ഡോ അമ്പിളി കെ വി വാർദ്ധക്യ കാലത്തെ ആരോഗ്യ സംരക്ഷണവും യോഗയുടെ പ്രാധാന്യത്തെയും കുറിച്ച് ക്ലാസ് എടുത്തു . തുടർന്ന് നടന്ന ക്യാമ്പിൽ മെഡിക്കൽ ഓഫീസർ ഡോ. നിര്‍മല പ്രതാപ് പി. NAM മെഡിക്കൽ ഓഫീസർ ഡോ. ശില്‍പ എം വി ,ഡോ തെസ്ന മോള്‍ ജോസഫ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.കളനാട് സര്‍ക്കാര്‍ ‍ ഹോമിയോ ആശുപത്രി ജീവനക്കാരായ, പ്രജിത്ത് കെ പി, ജ്യോതിമോള്‍ ജോയ്, ശ്യാമള ടി പി,ബിന്ദു സി പി,ബീന എന്‍, റൗഫ് പി എ, മുഹമ്മദ് ജാബിര്‍ വി എ എന്നിവർ ക്യാമ്പില്‍ പങ്കെടുത്തു.
സൗജന്യ രക്ത പരിശോധനയും നടത്തി. ഓള്‍ഡ് ഏജ് ഹോം അന്തേവാസികളും ക്യാമ്പില്‍ പങ്കെടുത്തു. വയോജന ക്യാമ്പിൽ ആകെ 70 പേരോളം ചികിൽസ നേടി.

Hot Topics

Related Articles