കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മീററ്റിലെ ലോഹിയ നഗറില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് മൂന്ന് നിലകെട്ടിടം തകർന്ന് അപകടമുണ്ടായത്.
ഒന്നര വയസ്സുള്ള സിമ്ര, ആലിയ (6), റീസ (7), സാഖിബ് (11), സാനിയ (15) എന്നിവരുൾപ്പെടെ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ജില്ലാ ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു. സാജിദ് (40), നാഫോ (63), ഫർഹാന (20), അലിസ (18) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ പരുക്കേറ്റവർ ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്