Friday, November 1, 2024
spot_img

ബംഗ്ളാദേശിലെ സംഭവങ്ങളിൽ ഇന്ത്യയുടെ മൗനം തുടരുന്നു,ഷെയ്ഖ് ഹസീനയുടെ യാത്ര എങ്ങോട്ടെന്ന് വ്യക്തമല്ല

ബംഗ്ളാദേശിലെ സംഭവങ്ങളിൽ ഇന്ത്യയുടെ മൗനം,ഹസീനയുടെ തുടർയാത്ര എങ്ങോട്ടെന്ന് വ്യക്തമാക്കാതെയുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്.

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ പാക് ചാര സംഘടനയായ ഐഎസ്ഐക്കും പങ്ക് എന്നാണ് വിലയിരുത്തൽ. അഫ്ഗാനിസ്ഥാന് പിന്നാലെ ബംഗ്ളാദേശിലും പാക് സ്വാധീനം വളരുന്നത് മന്ത്രിസഭ ചർച്ച ചെയ്തു. അതേ സമയം, ബംഗ്ളാദേശിൽ ഇടക്കാല സർക്കാരിന് നൊബെൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്കണമെന്ന് വിദ്യാർത്ഥി നേതാക്കൾ ആവശ്യപ്പെട്ടു.

ബംഗ്ലാദേശില്‍ അതിരൂക്ഷമായ കലാപം തുടരുകയാണ്. വ്യാപക കൊള്ളയും കൊലയുമാണ് ഇവിടെ നടക്കുന്നത്. കലാപത്തെ തുടര്‍ന്ന് 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 135 പേരാണ്. അതേ സമയം ഷേഖ് ഹസീന ദില്ലിയില്‍ തുടരുകയാണ്. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Hot Topics

Related Articles