Thursday, November 28, 2024
spot_img

അർജുനായുള്ള തെരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക് ഈശ്വർ മാൽപെയും സംഘവും ഇറങ്ങുന്നതിൽ രാവിലെയോടെ തീരുമാനമുണ്ടാകും

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയിൽ തെരച്ചിലിനായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും ഇറങ്ങുന്നതിൽ രാവിലെയോടെ തീരുമാനമുണ്ടാകും. രാവിലെ 9 മണിക്ക് അവലോകന യോഗം ചേരും. കാർവാർ എംഎൽഎയുടെ നിർദേശപ്രകാരം മാൽപെയുടെ സംഘം സ്വന്തം റിസ്കിൽ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ ഏഴ് തവണയാണ് ഈശ്വർ മാൽപെ ഗംഗാവലിയിൽ‌ പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ നദിയിലേക്ക് ഇറങ്ങിയ ഈശ്വർ മാൽപെയുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വർ മാൽപെ ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു പരിശോധന നടത്തിയത്

Hot Topics

Related Articles