Thursday, November 28, 2024
spot_img

അവശ്യ വസ്തുക്കളുമായി കാസർകോട്ടിന്റെ സാന്ത്വന വാഹനം പുറപ്പെട്ടു

കാസർകോട്:വയനാട് ദുരന്തത്തിനിരയായവർക്ക് സാന്ത്വനമായി കാസർകോട് ജില്ലാ ഭരണകൂടവും ജില്ലാപഞ്ചായത്തും കളക്ടറേറ്റിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും അടക്കമുള്ള അവശ്യ സാധന കിറ്റുകളുമായി വയനാട്ടിലേക്കുന്ന പോകുന്ന ആദ്യ വാഹനം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ മെറ്റീരിയൽ കളക്ഷൻ സെൻറർ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ(എൻഡോസൾഫാൻ സെൽ )പി.സൂർ ജിത് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അജിത് ജോൺ ഹുസൂർ ശിരസ്തദാർ ആർ.രാജേഷ്,പി. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles