Monday, August 25, 2025
spot_img

യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ നിന്നും രാജിവെച്ച് സജി മഞ്ഞക്കടമ്പന്‍. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജിയുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേരാനാണ് സജി ഒരുങ്ങുന്നതെന്നാണ് വിവരം.

മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജിയുടെ രാജി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കി. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് ഒഴിവാക്കിയെന്നും സജി ആരോപിക്കുന്നു.

Hot Topics

Related Articles