Tuesday, August 26, 2025
spot_img

“നിങ്ങള്‍ക്ക് ചെവി കേട്ടൂടെ” മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ വിജയനെതിരായ അന്വേഷണം നടക്കട്ടെയെന്ന് മാത്രമായിരുന്നു പിണറായി വിജയന്‍റെ മറുപടി. ഇതുസംബന്ധിച്ചുള്ള തുടര്‍ ചോദ്യങ്ങളില്‍ നിങ്ങള്‍ക്ക് ചെവി കേള്‍ക്കുന്നില്ലേ എന്നായിരുന്നു സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരിച്ചുള്ള ചോദ്യം.

അന്വേഷണം നടക്കുന്നുണ്ടല്ലോ. അത് നടക്കട്ടെ. അത് കഴിഞ്ഞാല്‍ വിവരം ലഭിക്കുമല്ലോ. അപ്പോ നിങ്ങള്‍ക്ക് എല്ലാം മനസിലാകുമല്ലോയെന്നായിരുന്നു വീണ വിജയനുമായി ബന്ധപ്പെട്ട ചോദ്യത്തിന് പിണറായി വിജയന്‍റെ മറുപടി. തുടര്‍ന്നുള്ള ചോദ്യത്തോടാണ് പിണറായി വിജയൻ രോഷത്തോടെ പ്രതികരിച്ചത്. ഞാൻ പറഞ്ഞത് കേട്ടില്ലേ? നിങ്ങള്‍ക്ക് കേള്‍വിക്ക് എന്തെങ്കിലും തകരാര്‍ ഉണ്ടോ?. ഇല്ലലോ എന്നാ അതു മതി എന്ന് സ്വരം കടുപ്പിച്ചുകൊണ്ട് മറുപടി നല്‍കുകയായിരുന്നു.

Hot Topics

Related Articles