തമിഴ് നടൻ ശരത് കുമാറിന്റെ പാർട്ടിയായ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിച്ചു. 2007ലാണ് നടൻ ശരത് കുമാർ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി പാർട്ടി രൂപീകരിച്ചത്. കുറെ കാലം എഐഎഡിഎംകെയുടെ സഖ്യകക്ഷിയായിരുന്ന ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി 2011 തെരഞ്ഞെടുപ്പിൽ രണ്ട് നിയമസഭാ സീറ്റുകളിൽ വിജയിച്ചിരുന്നു. ശരത് കുമാർ വരുന്ന പൊതു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്നതുകൊണ്ടാണ് സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിപ്പിക്കുന്ന രാഷ്ട്രീയ നിലപാട് എടുത്തതെന്ന് നടൻ ശരത് കുമാർ പറഞ്ഞു.