Thursday, November 28, 2024
spot_img

സ്പോട്ടിഫൈയിൽ കൂട്ടപ്പിരിച്ചുവിടൽ; 17 ശതമാനം ജീവനക്കാരെ പിരിച്ചു വിടും

കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ. ജീവനക്കാരിൽ 17 ശതമാനം പേരെ പിരിച്ചുവിടുമെന്ന് കമ്പനി സിഇഒ ഡാനിയേൽ ഇകെ അറിയിച്ചു. കമ്പനി കൂടുതൽ കാര്യക്ഷമമാകാനും ചെലവ് കുറക്കുന്നതിന്റെ ഭാ​ഗമായാണ് ജീവനക്കാരുടെ എണ്ണം കുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

2023 ജൂണിൽ, സ്‌പോട്ടിഫൈയുടെ പോഡ്‌കാസ്റ്റ് യൂണിറ്റിൽ നിന്ന് 200 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ സ്പോട്ടിഫൈയിലെ 1500 ഓളം പേർക്ക് ഈ വർഷം ജോലി നഷ്ടമാകുമെന്നാണ് കണക്ക്. ബിസിനസ് വളർത്താൻ പണം കണ്ടെത്തുന്നതടക്കമുള്ള ചെലവുകൾ കൂടിവരികയാണ്. ഈ ഒരു സാഹചര്യത്തിലാണ് ചെലവുകൾ നിയന്ത്രിക്കുന്നതിനെ കുറിച്ചും ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനെക്കുറിച്ചും സ്പോട്ടിഫൈ ആലോചിച്ചതെന്ന് ഡാനിയേൽ ഇകെ പങ്കുവെച്ച ബ്ലോ​ഗിൽ വ്യക്തമാക്കി.

ജോലി ചെയ്ത ജീവനക്കാർക്ക് അവരുടെ സേവനം കണക്കിലെടുത്തും ഇതുവരെ ഉപയോഗപ്പെടുത്താത്ത അവധി ദിനസങ്ങൾക്ക് ആനുപാതികമായി സാമ്പത്തിക ആനുകൂല്യങ്ങൾ നൽകും. ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങൾ കുറച്ച് നാൾ കൂടി തുടരു‌മെന്ന് കമ്പനി വ്യക്തമാക്കി.

ഭാവി ലക്ഷ്യങ്ങൾക്ക് അനിയോജ്യമായ തരത്തിലും വെല്ലുവിളികൾ നേരിടാൻ പ്രാപ്തമായ ശരിയായ അളവിലുമുള്ള ആൾബലവും ഉറപ്പാക്കാൻ ഇപ്പോഴത്തെ ജീവനക്കാരുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ കുറവ് വരുത്താനുള്ള കടുത്ത തീരുമാനം തനിക്ക് എടുക്കേണ്ടി വന്നുവെന്നാണ് ഡാനിയേൽ പറയുന്നത്.

Hot Topics

Related Articles