ദേശീയ നേതൃത്വത്തിനെതിരെ മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ്-വർഗീയ ശക്തികളെ പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ ആജ്ഞാശക്തിയുള്ള നേതാക്കളുടെ അഭാവം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. ജനാധിപത്യ, മതതേരശക്തികൾ വെല്ലുവിളി നേരിടുമ്പോൾ മികച്ച നേതൃത്വം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.‘ഫാദർ ഫിഗർ’ ഇല്ലാത്തത് ദുരന്തമാണ്. മതേതരശക്തികളെ ചേർത്തുപിടിച്ച് മുന്നോട്ട് പോകാൻ മികച്ച നേതൃനിര വേണമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.