Friday, November 1, 2024
spot_img

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്ബെ മധ്യപ്രദേശിലും,ഛത്തീസ്ഗഢിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്,ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബി ജെ പി.പുറത്തു വിട്ടു

മധ്യപ്രദേശില്‍ 39 അംഗ പട്ടിക പുറത്തുവിട്ടപ്പോള്‍ ഛത്തീസ്ഗഢില്‍ 21 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിലുള്ളത്.ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ ബി ജെ പി സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയും ഛത്തീസ്ഗഢില്‍ ഭരണം തിരിച്ചുപിടിക്കലും ലക്ഷ്യമിട്ട് ഒരുങ്ങിതന്നെയാണ് ബി ജെ പി കളത്തിലെത്തുന്നത് എന്ന പ്രഖ്യാപനം കൂടിയാണ് നേതൃത്വം നടത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, പാര്‍ട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരും മറ്റ് മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുത്ത ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലെയും ആദ്യ ഘട്ട സ്ഥനാര്‍ത്ഥി പട്ടിക അംഗീകരിച്ചത്. മധ്യപ്രദേശിലെ 230 സീറ്റുകളില്‍ 39 എണ്ണത്തിലെ സ്ഥാനാര്‍ത്ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചത്. ചത്തീസ്ഗഢിലാകട്ടെ 90 നിയമസഭാ സീറ്റുകളില്‍ 21 ഇടത്തെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെതിരെ എം പിയായ വിജയ് ബാഗേലാകും മത്സരിക്കുക. ചത്തീസ്ഗഢിലെ പട്ടികയില്‍ 5 സ്ത്രീകളും ഇടംപിടിച്ചിട്ടുണ്ട്. വിജയ് ബാഗേല്‍, ഭുലൻ സിംഗ് മറാവി, ലക്ഷ്മി രാജ്‌വാഡെ, ശകുന്തള സിംഗ് പോര്‍ഥെ (എസ്‌ ടി), പ്രബോജ് ഭിഞ്ച് ലുന്ദ്ര (എസ്‌ ടി), സരള കൊസാരിയ സറൈപാലില്‍ (എസ്‌ സി), അല്‍ക്ക ചന്ദ്രകര്‍ ഖല്ലാരി, രോഹിത് സാഹു, ഗീതാ ഘാസി സാഹു, മണിറാം കശ്യപ് (എസ് ടി) എന്നിവരാണ് ചത്തീസ്ഗഢിലെ ആദ്യഘട്ടത്തിലെ പ്രമുഖര്‍.

Hot Topics

Related Articles