കീഴൂർ:ലക്കിസ്റ്റാർ ആർട്ട്സ്& സ്പോട്സ് ക്ലബ് നിർധന കുടുംബത്തിന് അവരുടെ മകളുടെ വിവാഹത്തിന് ആശ്വാസമാകുന്ന വിധത്തിൽ വിവാഹധന സഹായം, കൈമാറി വ്യവസായിയും ലക്കി സ്റ്റാർ മുഖ്യ രക്ഷാധികാരിയുമായ സിറാർ ഹാജി,ലക്കി സ്റ്റാർ യുഎഇ പ്രസിഡന്റ് സമീർ ജി കോമിന് കൈമാറി
മഹത്തായ പ്രവർത്തി ക്ലബിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും മാനവിക മൂല്യങ്ങളുടെയും തെളിവായി നിലകൊള്ളുന്നു.
ക്ലബ്ബംഗങ്ങളുടെ സഹകരണത്തിലൂടെ സമാഹരിച്ച സഹായം, ആശ്വാസമായി മാറുകയായിരുന്നു
ചടങ്ങിൽ ലക്കി സ്റ്റാർ പ്രസിഡന്റ് അബ്ദു കല്ലട്ര,സെക്രെട്ടറി സലീം എം.എ, ട്രഷറർ കാദർ കല്ലട്ര,റസാഖ് കല്ലട്ര, അബ്ദുല്ല മുത്തലിബ്,ഷാഫി കെ.എം,അബ്ബാസ് കല്ലട്ര,അബൂബക്കർ, മനാഫ്, മൊയ്‌ദുട്ടി, മുഹമ്മദ്, ഹമീദ് ബേക്കൽ, മാഹിൻ കല്ലട്ര, അച്ചുഞ്ഞി, മറ്റു ക്ലബ് മെമ്പർമാരും സംബന്ധിച്ചു.