തിരുവനന്തപുരം:അമ്പൂരി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന 12 നഗറുകളിലെ 500 കുടുംബങ്ങളെ ഉൾപ്പെടുത്തി നിംസ് മെഡിസിറ്റി , സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ, അമ്പൂരി ഗ്രാമ പഞ്ചായത്ത്, കെയർ ഹെൽത്ത് ടെക് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി സംയുക്തമായി അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡിൽ അയ്യവിളാകം മുണ്ടൻകാണി സ്‌മാരക കമ്മ്യൂണിറ്റി ഹാളിൽ നിംസ് ടെലിമെഡിസിൻ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.
ഡോക്ടർമാരുടെ സേവനം, അത്യാവശ്യ മരുന്നുകൾ, രക്ത പരിശോധനകൾ തുടങ്ങിയവ നിങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുന്നതോടൊപ്പം സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാരുടെ സേവനവും , ടെലികൺസൾട്ടേഷനും ഉറപ്പാക്കുന്നു.