Monday, August 25, 2025
spot_img

സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും;ജില്ലാ കളക്ടര്‍

സ്‌കൂള്‍ കാലത്ത് അച്ചടക്കവും സത്യസന്ധതയും കൈമുതലാക്കിയാല്‍ അത് പിന്നീട് ഉള്ള വ്യക്തി ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട് പരിപാടിയില്‍ കാഞ്ഞങ്ങാട് ഗുരുവനം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു കളക്ടര്‍. ലഹരിക്ക് അടിമപ്പെടാതെ കഠിനാധ്വാനം ശീലമാക്കണമെന്നും സോഷ്യല്‍ മീഡിയ ഉപയോഗം കുറച്ച് പഠനത്തിന് 100 ശതമാനം ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കാസർഗോഡ് പരിപാടിയിലെ ഒമ്പതാമത്തെ സംവാദ പരിപാടിയിൽ വിദ്യാര്‍ത്ഥികളുടെ പുത്തന്‍ ആശയങ്ങള്‍ കേള്‍ക്കാനും സംശയങ്ങള്‍ കളക്ടറുമായി പങ്കുവെക്കാനുമുള്ള വേദി ഒരുക്കി. പരിപാടിയില്‍ പ്‌ങ്കെടുക്കാനായി മുന്‍കൂട്ടി ആശയങ്ങളും ചോദ്യങ്ങളും തയ്യാറാക്കി വന്ന വിദ്യാര്‍ത്ഥികളെ കളക്ടര്‍ അഭിനന്ദിച്ചു.
അക്വാപോണിക് കൃഷി രീതി ജില്ലയിലെ തരിശുനിലങ്ങളിൽ വ്യാപകമാക്കണമെന്ന് വിദ്യാർത്ഥികൾ നിർദ്ദേശിച്ചു. ഗ്രാമീണ റോഡുകളുടെ പരിപോഷണത്തിനും സംരക്ഷണത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തന്നെ പ്രാദേശിക സമിതികൾ ഉണ്ടാക്കണം മെഡിക്കൽ എൻജിനീയറിങ് ഉൾപ്പെടെയുള്ള എൻട്രൻസ് പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിന് സർക്കാർ ജില്ലയിൽ സംവിധാനം ഒരുക്കണം
ജില്ലയിലെ പ്രകൃതിയുടെയും പുഴകളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം, അടിസ്ഥാന സൗകര്യ വികസനം, കമ്മ്യൂണിറ്റി പാര്‍ക്കുകളുടെ ആവശ്യകത, കലയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണം, യുവാക്കളിലെ ഫോണ്‍, സോഷ്യല്‍ മീഡിയ അടിമപ്പെട്ട സ്വഭാവം, പ്ലാസ്റ്റികിന് പകരം ബദല്‍ വസ്തുക്കളുടെ ഉപയോഗം, ഗുരുവനത്തേക്ക് കൂടുതല്‍ ബസ് സൗകര്യം തുടങ്ങി വിവിധ ആശയങ്ങളും സംശയങ്ങളും വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചു. കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രീയ വിദ്യാലയം, കാഞ്ഞങ്ങാട് വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.

Hot Topics

Related Articles