കാസർഗോഡ് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസർമാരും തങ്ങളുടെ വില്ലേജ് പരിധിയിലെ എല്ലാ സ്കൂളുകളും സന്ദർശിച്ചു പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട് കുട്ടികൾ സുരക്ഷിതമായി വീടുകളിൽ തിരിച്ചെത്തുന്നുണ്ടെന്നു ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർദ്ദേശിച്ചു
അതാത് താലൂക് തഹസീൽദാർമാർ ഏകോപിപ്പിക്കും.അടിയന്തിര ഘട്ടത്തിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഫയർ സ്റ്റേഷൻ ഓഫീസർമാർ എന്നിവർ ജാഗ്രത പുലർത്തേണ്ടതും, ആവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു