Monday, August 25, 2025
spot_img

എംപിഎൽ സീസൺ 13 കന്നിയങ്കത്തിൽ കപ്പിൽ മുത്തമിട്ട്എംഎഫ്സി മരവയൽ

ദുബായ്:മേൽപ്പറമ്പ് പ്രവാസി ലീഗ് ഫുട്ബാൾ ടൂർണ്ണമെന്റിൽ കന്നിയങ്കത്തിൽ മുത്തമിട്ട് എം എഫ് സി മരവയിൽ എം പി എലിന്റെ പതിമൂന്നാം സീസണിൽ ചാമ്പ്യൻമാരായി.
പ്രഗത്ഭ താരങ്ങളെ അണിനിരത്തി പോരാട്ടത്തിന് ഇറങ്ങിയ മരവയലിന്റെ മുന്നിൽ എതിരാളികളുടെ പ്രതിരോധങ്ങളെല്ലാം നിഷ്പ്രഭമായി തീരുന്ന കാഴ്ചകളാണ് കാണികൾ കണ്ടത്. നായകൻ ഹുസൈന്റെ മികച്ച പ്രകടനത്തിന് അസ്‌ക്കറിന്റെയും ആസിഫിന്റെയും പിന്തുണയും ലഭിച്ചു.

ഫൈനലിൽ എതിർഭാഗത്ത് കളിച്ച അറേബ്യൻ ഫാൽക്കൺ അബുദാബി ചെമ്പിരിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എംഎഫ്സി വിജയിച്ചത്. വിജയികൾക്ക് ജീകോം മൊബൈൽ മാനേജിങ് ഡെറക്ടർ സമീർ ജീകോം കിഴുർ ട്രോഫി സമ്മാനിച്ചു.

എം എഫ് സി മരവയലിന്റെ നായകൻ ഹുസൈൻ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായും ഡിഫെൻഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു. അഷ്‌ക്കർ മികച്ച ഫോർവേർഡ് ആയും തെരെഞ്ഞെടുക്കപ്പെട്ടു. ടൂർണ്ണമെന്റിലെ ടോപ് സ്‌കോറരും അഷ്‌ക്കറായിരുന്നു. റാഷിദ്‌ ചെമ്പിരിക്ക നല്ല ഗോളിക്കുള്ള അവാർഡും കരസ്ഥമാക്കി

Hot Topics

Related Articles