Thursday, November 28, 2024
spot_img

ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി കുണിയ കോളേജിൻ്റെയും ഡി.ടി.പി.സി കാസർകോടിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ടൂറിസം കോൺക്ലേവ് സംഘടിപ്പിച്ചു.

കുണിയ: കാസർഗോഡ് ജില്ലയിൽ ടൂറിസം സർക്യൂട്ടുകൾ രൂപപ്പെടുത്തുന്നതിനായി കുണിയ കോളേജും കാസർക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി ടൂറിസം കോൺക്ലേവ് സംഘടിപ്പിച്ചു. ബീച്ച്, ബാക്ക് വാട്ടർ, ഹെറിറ്റേജ്, സ്പിരിക്ച്വൽ, കൾച്ചറൽ, റൂറൽ, നേച്ചർ ആൻഡ് വൈൽഡ് ലൈഫ്, വെൽനസ് എന്നീ ടൂറിസം സർക്യൂട്ടുകളാണ് കോൺക്ലേവിൽ ചർച്ച ചെയ്തത് .

കോൺക്ലേവിൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ ,നാലകം ആയുർ യോഗ വെൽനെസ്സ് ഹോം ഫൗണ്ടർ അഡ്വ. എൻ. കെ. മനോജ് കുമാർ,ചീഫ് കൺസൾട്ടൻ്റ് ഡോ. സജിത കെ .വി , സൗത്ത് ഏഷ്യ ഗ്രീൻ ഡെസ്റ്റിനേഷൻസ് റീജണൽ കോർഡിനേറ്റർ മഹാദേവൻ പരശുരാമൻ, പൊലിക ഡയറക്ടർ മനോജ് കുമാർ, ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് എന്നിവർ ടൂറിസം സർക്യൂട്ടുമായി ബന്ധപ്പെട്ട വിവിധ വിശയങ്ങൾ അവതരിപ്പിച്ചു.മുന്നാട് പീപ്പിൾസ് കോളേജ് ടൂറിസം ഡിപ്പാർട്ട്മെൻറ് വകുപ്പ് മേധാവി മിസ്റ്റർ പ്രസൂൺ ജോൺ മോഡറേറ്റർ ആയിരുന്നു.

കുണിയ കോളേജ് പ്രിൻസിപ്പാൾ ഡോ.ഫായിസ് അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി അക്കാദമിക് ഡയറക്ടർ യഹിയ യു. വി ഉദ്ഘാടനം ചെയ്തു.
ബിബിഎ ഡിപ്പാർട്ട്മെൻറ് വകുപ്പ് മേധാവി ഡോ.ജോബി ജോർജ്, ബി.ബി.എ. അസി. പ്രൊഫസർ ഐഡ അഗസ്റ്റിൻ എന്നിവർ പ്രസംഘിച്ചു.
ബി.ബി.എ ഡിപ്പാർട്ട്മെൻറ് ന്യൂസ് ലെറ്റർ പരിപാടിയിൽ റിലീസ് ചെയ്തു.

Hot Topics

Related Articles