Thursday, November 28, 2024
spot_img

കാഞ്ഞങ്ങാട് ട്രെയിനപകടം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി

കാസർകോട്:കല്യാണ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് പോകുന്നതിനിടയിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ട കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ,ആലീസ് തോമസ്,എയ്ഞ്ചൽ എന്നിവരുടെ മൃത്ദേഹം കാസർകോട് ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് ബന്ധുകൾക്ക് വിട്ട് നൽകി പുലർച്ചെ നാല് മണിയോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോയി.
ശനിയാഴ്ച്ച രാത്രി ഏഴര മണിയോടെയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസ്സ് തട്ടിയാണ് അപകടമുണ്ടായത് .കാഞ്ഞങ്ങാട് കള്ളാറിൽ കല്യാണത്തിൽ പങ്കെടുത്ത് തിരിച്ച് ട്രെയിനിൽ മടങ്ങാൻ എത്തിയ കുടംബത്തിലെ മൂന്ന് പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത് ഇവർ പാളം മുറിച്ച് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു.
അമ്പത് പേരടങ്ങുന്ന സംഘം കല്യാണ പരിപാടികളിൽ സംബന്ധിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തിയുള്ള മൂന്ന് പേരുടെ ജീവനപഹരിച്ചുള്ള ദുരന്തം നടന്നത്.

Hot Topics

Related Articles