കാഞ്ഞങ്ങാട്:സംസ്ഥാന വികസന മിഷനായ KASE ഉം കാസർഗോഡ് ജില്ലാ നൈപുണ്യ സമിതിയും ജില്ലാ ഭരണകൂടവും സംയുക്തമായി ജില്ലയിൽ ട്രെയിനിങ് സർവീസ് പ്രൊവൈഡ് സമ്മിറ്റ് നടത്തി കാഞ്ഞങ്ങാട് അലാമിപള്ളിയിലെ രാജ് റസിഡൻസിയിൽ വികസന മിഷൻ (KASE) മാനേജർ ഡയറക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടന നിർവഹിച്ചു കാഞ്ഞങ്ങാട് സബ് കളക്ടർ പ്രതീക് ജയിൻ അധ്യക്ഷതവഹിച്ചു.
കേസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി വി വിനോദ് മുഖ്യ പ്രഭാഷണം നടത്തി
ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അജിത് ജോൺ സംസാരിച്ചു.
ചടങ്ങിൽ ജില്ലാ പ്ലാനിങ് ഓഫീസർ ടി. രാജേഷ് സ്വാഗതവും കോർഡിനേറ്റർ എം ജി നിധിൻ നന്ദിയും പറഞ്ഞു
നിരവധി നൈപുണ്യ പദ്ധതികൾ നിലവിൽ ഉണ്ടെങ്കില കൃത്യമായ രീതിയിൽ നടപ്പാലാക്കുന്നതിനുള്ള പരിമിതികൾ ഉണ്ടെന്നുംഅത് പരിഹരിക്കുന്നതിന് സർവീസ് പ്രൊവൈഡ് സമിറ്റുകൾ ഉതകുമെന്നും മാനേജിംഗ് ഡയറക്ടർ പറഞ്ഞു
ചടങ്ങിൽ വിവിധ വിഷയങ്ങളെപ്പറ്റി സംസ്ഥാന നൈപുണ്യ വികസന മിഷൻ(KASE) പ്രതിനിധികൾ ക്ലാസ്സുകൾ എടുത്തു