കാസർകോട്:മധൂർ ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി.ഭരണസമിതി നിരന്തരം നടത്തി വരുന്ന അഴിമതിയെ കുറിച്ച് യു.ഡി.എഫ്. നിരവധി തവണ രേഖാമൂലം പരാതി നൽകിയിട്ടും അന്വേഷണം നടത്തി കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കാതെ കേരള സർക്കാർ മധൂർ ഗ്രാമപഞ്ചായത്ത് ഭരണ സമതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് യു.ഡി. എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
ഗ്രാമ പഞ്ചയത്ത് ഓഫീസിനെ ബി.ജെ.പി.
ഭരണസമിതി അഴിമതിയുടെ ഹബ്ബാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു യു.ഡി.എഫ്. മധൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ സമിതിക്കെതിരെ ഉയർന്നഅഴിമതിയാരോപണം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ ജനകീയ പ്രക്ഷോഭങ്ങൾക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മധൂർ ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണ സമിതി നടപ്പിലാക്കിയ പദ്ധതികൾ എല്ലാം അഴിമതി കൊണ്ട് മുങ്ങികുളിക്കുകയാണെന്നുംബി.ജെ.പി.നേതൃത്വത്തിലുള്ളഭരണസമിതിരാജിവെക്കണമെന്നും ആവശ്യപ്പെട്ടും
നിരവധി പരാതികൾ വിജിലൻസിന് യുഡിഎഫ് നേതൃത്വം നൽകിയിട്ടും അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുമാണ്
യു.ഡി.എഫ് മധൂർ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ഹാരിസ് ചൂരി അധ്യക്ഷ തവഹിച്ചു.
ജനറൽ കൺവീനർ സുമിത്രൻ പി പി സ്വാഗതം പറഞ്ഞു.
സാജിദ് മൗവ്വൽ മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ടി എം ഇഖ്ബാൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജീവൻ നമ്പ്യാർ,
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് അഡ്വ. ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി മജീദ് പട്ട്ള ട്രഷറർ ഹബീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
സൈമ സി എ,
ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബീർ ചെർക്കളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല അഹമ്മദ്,അബ്ദുൽ റഹ്മാൻ ഹാജി പട്ട്ള, എസ് ടി യുജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ്പാറക്കെട്ട്,
മുഹമ്മദ് കുഞ്ഞി ഹിദായത്ത്നഗർ, മഹ്മൂദ് വട്ടയക്കാട് ,യു സഹദ് ഹാജിമജീദ്പടിഞ്ഞാർ,
കരീം ബാവ, അബ്ദുസഫ ,
ഹനീഫ അറന്തോട്
ലൈസൻകമ്മിറ്റി അംഗങ്ങളായ
സന്തോഷ് ക്രാസ്റ്റ,
അബ്ദുൽ കരീം പട്ട്ള, ധർമധീര ചേനക്കോട്, കരിം മൊഗർ, അഷ്റഫ് ഉറുമി,ശിഹാബ് പാറക്കെട്ട് കലന്തർ ഷാഫി നേതൃത്വം നൽകി.