Wednesday, August 27, 2025
spot_img

പിറന്നാളിന് കേക്കും കളിപ്പാട്ടങ്ങളും വാങ്ങാനായി കൂട്ടിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒന്നാം ക്ലാസുകാരന്‍

കാസർകോട്:പിറന്നാളിന് കേക്കും കളിപ്പാട്ടങ്ങളും വാങ്ങാനായി കൂട്ടിവെച്ച കുടുക്ക പൊട്ടിച്ച് 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒന്നാം ക്ലാസുകാരന്‍ റിഷാന്‍ ശ്രീജിത്ത്. വയനാട്ടിലെ ജനങ്ങളുടെ കണ്ണീരും ദൈന്യതയും ന്യൂസ് ചാനലുകളിലൂടെ അറിഞ്ഞ റിഷാന്‍ അവര്‍ക്ക് സഹായവുമായി മുന്നോട്ട് വരികയായിരുന്നു. ബസ് കണ്ടക്ടറായ അച്ഛന്‍ ശ്രീജിത്തും കാഞ്ഞങ്ങാട് ബി.ആര്‍.സിയിലെ ജീവനക്കാരി ശാരികയുമൊത്ത് ജില്ലാ കളക്ടറുടെ ചേമ്പറിലെത്തി തുക കൈമാറി. പേരിയ സ്വദേശിയായ റിഷാന്‍ മടിക്കൈ ജി.എച്ച്.എസിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Hot Topics

Related Articles