Thursday, November 28, 2024
spot_img

സപ്തഭാഷ,ആംഗ്യഭാഷ കോൾ സെന്ററുകൾ ഒരുക്കി ഇലക്ഷൻ കൺട്രോൾ റൂം കാസർകോട്

കാസർകോട്:2024 ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേൾവി പരിമിതർക്കായി ആംഗ്യ ഭാഷയിലുള്ള വീഡിയോ കോൾ സംവിധാനമൊരുക്കി കൺട്രോൾ റൂം. ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാൻ കഴിയാത്ത ആളുകളുടെയും സംശയങ്ങളും പരാതികളും കൃത്യമായി ദൂരീകരിക്കാനാണ് ഇങ്ങനെയൊരു സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് ഇലക്ഷൻ കൺട്രോൾ റൂം ചാർജ് ഓഫീസർ ആദിൽ മുഹമ്മദ് പറഞ്ഞു.
തിങ്കളാഴ്ച മുതൽ ഏപ്രിൽ 25 വ്യാഴം വരെയാണ് ഈ സേവനം ലഭ്യമാകുക. രാവിലെ പത്ത് മണി മുതൽ 5 മണിവരെ 9947824180 എന്ന വാട്സ് ആപ്പ് നമ്പറിൽ
വീഡിയോ കോൾ ചെയ്യാം.
വനിതാ ശിശുവികസന ഒഫീസിലെ ക്ലർക്ക് ടി. പവിത്രനാണ് വീഡിയോ കോൾ മുഖേന ആംഗ്യ ഭാഷയിലൂടെ സംശയ നിവാരണം നടത്തുക.
കൂടാതെ ഏപ്രിൽ 22 തിങ്കൾ, 23 ചൊവ്വ എന്നീ ദിവസങ്ങളിൽ സംപ്ത ഭാഷകളിലും പൊതുജനങ്ങൾക്ക് മറുപടി നൽകാനുള്ള സംവിധാനം കൺട്രോൾ റൂം മുഖേന ഒരുക്കീട്ടുണ്ട്.
സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിൽ മലയാളം, കന്നട, ബ്യാരി, തുളു, ഉറുദു, കൊങ്കിണി, മറാഠി എന്നീ ഭാഷകൾക്ക് പുറമേ
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്
എന്നീ ഭാഷകളിലും സംവദിക്കാം. സേവനത്തിനായി
ടോൾഫ്രീ നമ്പറായ 1950 എന്ന നമ്പറിൽ ബന്ധപ്പെടാം.

Hot Topics

Related Articles