Friday, November 1, 2024
spot_img

തൊഴിലാളികളെ മറന്ന സർക്കാരുകൾക്കെതിരെ വിധിയെഴുതുക:രമേഷ് ചെന്നിത്തല

കാസർകോട്:തൊഴിലാളികളെ മറന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിധിയെഴുതണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല.
തൊഴിലാളികൾ കാലങ്ങളായി നേടിയെടുത്ത തൊഴിൽ സുരക്ഷിതത്വവും നിയമപരമായ അവകാശങ്ങളും അപ്പാടെ ഇല്ലാതാക്കി തൊഴിൽ നിയമങ്ങളെല്ലാം കോർപ്പറേറ്റുകൾക്കായി അടിയറ വെച്ച കേന്ദ്ര സർക്കാരിനും ക്ഷേമ പെൻഷൻ ഔദാര്യമാക്കി ക്ഷേമബോർഡുകളെ തകർത്ത സംസ്ഥാന സർക്കാരിനുമെതിരെ തൊഴിലാളികളും കുടുംബങ്ങളും ബാലറ്റിലൂടെ പ്രതികരിക്കണമെന്നും ചെന്നിത്തല പറഞ്ഞു
കാസർകോട് പാർലമെൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.ടി.എഫ് ജില്ലാ കമ്മിറ്റി കാസർകോട് മുനിസിപ്പൽ കോൺഫറൺസ് ഹാളിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.ജി.ദേവ് സ്വാഗതം പറഞ്ഞു.
എസ്. ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, യു.ഡി.എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, ഡി.സി.സി.പ്രസിഡണ്ട് പി.കെ.ഫൈസൽ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, കെ. നീലകണ്ഠൻ, അഡ്വ.എ.ഗോവിന്ദൻ നായർ ,പി.എം.മുനീർ ഹാജി, കെ.പി.മുഹമ്മദ് അഷ്റഫ് ,ഷറീഫ് കൊടവഞ്ചി, എ.അഹമ്മദ് ഹാജി, അഷ്റഫ് എടനീർ, മാഹിൻ കേളോട്ട്, കെ.ഖാലിദ്,മുത്തലിബ് പാറക്കെട്ട്, കരിവള്ളൂർ വിജയൻ , നാഷണൽ അബ്ദുല്ല,കെ.എം ബഷീർ,കെ.എം.ശ്രീധരൻ, തോമസ് സെബാസ്റ്റ്യൻ, സി.ഒ.സജി, എൻ.ഗംഗാധരൻ, ഷംസുദ്ദീൻ ആയിറ്റി, മുംതാസ് സമീറ, മാഹിൻ മുണ്ടക്കൈ ,കുഞ്ഞാമദ് കല്ലൂരാവി, അർജുൻ തായലങ്ങാടി, ആർ.ഗംഗാധരൻ, ടോണി, രമേശൻ കരുവാച്ചേരി, എൽ.കെ.ഇബ്രാഹിം,ടി.പി.മുഹമ്മദ് അനീസ് ,ബീഫാത്തിമ ഇബ്രാഹിം, ടി.പി.മുഹമ്മദ് അനീസ് ,എം.വി.പത്മനാഭൻ ,വിനോദ് അരമന, സെമീറ ഖാദർ പ്രസംഗിച്ചു.

Hot Topics

Related Articles