Friday, November 1, 2024
spot_img

അഞ്ചു വർഷമായി കാസർകോട് എയിംസിന് സ്ഥാപിക്കാൻ വേണ്ടി ലോക്സഭക്ക് അകത്തും പുറത്തും പോരാട്ടം നടത്തുന്നു,എയിംസിന് തുരങ്കം വയ്ക്കുന്നത് ഇടത് പക്ഷം:ഉണ്ണിത്താൻ

എയിംസ് കാസറഗോഡ്
സ്ഥാപിക്കാൻ താൻ പോരാടുമ്പോൾ പിന്നിൽ നിന്ന് കുത്തുകയാണ് ഇടത് പക്ഷം, ജില്ലയുടെ വികാരത്തിനൊപ്പം അല്ല ജില്ലയിലെ ഇടതുപക്ഷ എംഎൽഎമാരും ജനപ്രതിനിധികളും.
എയിംസ് കാസറഗോഡ് സ്ഥാപിക്കാൻ
താൻ പ്രതിജ്ഞാബദ്ധമാണെന്നും തന്നെ അതിനായി വിജയിപ്പിക്കണമെന്നുമാണ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ അഭ്യർത്ഥന.
കഴിഞ്ഞ അഞ്ചു വർഷക്കാലമായി കാസർഗോഡ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യവും, കാസർകോട് ജനതയ്ക്ക് വേണ്ടി പാർലമെന്റിന്റെ അകത്തും പുറത്തും നടത്തിയ ഇടപെടലുകളും അക്കമിട്ട് നിരത്തിയാണ് സ്ഥാനാർത്ഥിയുടെ പര്യടന പ്രസംഗം.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആളുകളുടെ ബാഹുല്യം പ്രചാരണത്തിന് പൊലിമ നൽകുന്നുണ്ട്. മുണ്ട്യത്തടുക്ക പള്ളിയിൽ പുത്തൂർ എംഎൽഎ അശോക് റൈ പര്യടനം ഉദ്ഘാടനം ചെയ്തു.
കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളെ സന്ദർശിച്ച് അനുഗ്രഹം തേടി.
പര്യടനം കുമ്പളയിൽ സമാപിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

സുബ്ബയ്യ റൈ, കല്ലട്ര മാഹീൻ ഹാജി,എ കെ എം അഷ്‌റഫ്‌, എൻ എ നെല്ലിക്കുന്ന്,ജെ എസ് സോമ ശേഖര,അസീസ് മരിക്കെ, മഞ്ജുനാഥ ആൽവ, സുന്ദര ആരിക്കാടി,
എം ബി യൂസഫ്, ടി എ മൂസ, എം അബ്ബാസ്,സയ്യിദ് ആദി തങ്ങൾ എന്നിവർ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

Hot Topics

Related Articles