Wednesday, November 27, 2024
spot_img

സ്ഥാനാര്‍ത്ഥികള്‍ക്കും ചീഫ് ഏജന്റുമാര്‍ക്കും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന് എല്ലാ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു നിരീക്ഷകന്‍ റിഷിരേന്ദ്ര കുമാര്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ചീഫ് ഏജന്റുമാര്‍ക്കും സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പൊതു നിരീക്ഷകന്‍. ഇലക്ഷന്‍ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം.പൊതു നിരീക്ഷകൻപറഞ്ഞു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖര്‍ അദ്ധ്യക്ഷത വഹിച്ചു. മാതൃക പെരുമാറ്റചട്ട ലംഘനം കണ്ടെത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ലംഘനം ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രചാരണത്തിനുള്ള വാഹനങ്ങള്‍ക്കും റോഡ് ഷോയ്ക്കും മുന്‍കൂട്ടി അനുമതി വാങ്ങണം. കുട്ടികളെ റാലികളിലും പ്രചരണ പരിപാടികളിലും പങ്കെടുപ്പിക്കരുതെന്നും കളക്ടര്‍ പറഞ്ഞു. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവുകള്‍ കൃത്യമായി രേഖപ്പെടുത്തി നിര്‍ദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ് പറഞ്ഞു. 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ചെലവഴിക്കാവുന്ന ആകെ തുക ‘ചെലവ് വിവരങ്ങൾ കൃത്യമായി സമർപ്പിക്കണമെന്ന് ‘ അദ്ദേഹം പറഞ്ഞു. ചെലവ് നോഡല്‍ ഓഫീസര്‍ വി.ചന്ദ്രന്‍ ക്ലാസെടുത്തു. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് സ്വാഗതവും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.അഖില്‍ നന്ദിയും പറഞ്ഞു. അസി കളക്ടര്‍ ദിലീപ് കെ കൈനിക്കര, എ.ഡി.എം കെ.വി.ശ്രുതി, സ്ഥാനാര്‍ത്ഥികള്‍, പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

Hot Topics

Related Articles