Thursday, November 28, 2024
spot_img

പെരിയ കേരള കേന്ദ്ര സർവകലാശാല ആസ്ഥാനം വേട്ടെണ്ണൽ കേന്ദ്രം,ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും സംയുക്ത പരിശോധന നടത്തി

പൊതു തിരഞ്ഞെടുപ്പിന്റെ
വോട്ടെണ്ണൽ– വോട്ടിങ് സാധന സാമഗ്രികളുടെ വിതരണകേന്ദ്രമായി തിരഞ്ഞെടുത്ത
കേരള കേന്ദ്ര സർവകലാശാലയിലെ പെരിയ ആസ്ഥാനത്ത് സുരക്ഷ ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായി സംയുക്ത പരിശോധന നടത്തി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍,ജില്ലാ പോലീസ് മേധാവി പി.ബിജോയ്,എന്നിവരുടെ നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടത്തിയത്. സബർമതി, ഗംഗോത്രി,കാവേരി, ബ്രഹ്മപുത്ര എന്നി ബ്ലോക്കുകൾ പരിശോധിച്ച് സൗകര്യം വിലയിരുത്തി.

കാസർകോട് പാർലിമെൻ്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്രങ്ങൾ
കേന്ദ്ര സർവകലാശാലയിൽ സൂക്ഷിക്കും.സുരക്ഷാ–തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിങ്ങനെ മൂവായിരത്തിലേറെ പേർക്കു ഒത്തുകൂടാൻ സൗകര്യമുള്ള സ്ഥലമെന്ന നിലയിലാണ് പെരിയ കേന്ദ്ര സർവകലാശാല വോട്ടെണ്ണൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. പോലീസ് സുരക്ഷ പരിശോധനയും നടത്തി.

അസി റിട്ടേണിങ് ഓഫീസർമാരായ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്,ആര്‍.ഡി.ഒ പി. ബിനുമോന്‍ ,എല്‍.എ ഡെപ്യൂട്ടികളക്ടര്‍ നിര്‍മ്മല്‍ റീത്ത ഗോമസ് ,എല്‍.ആര്‍ ഡെപ്യൂട്ടികളക്ടര്‍
ജെഗ്ഗി പോള്‍,ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ഷാജു ഡപ്യൂട്ടി കളക്ടർ (ഇലക്ഷൻ) പി അഖിൽ ബന്ധപ്പെട്ട നോഡൽ ഓഫീസർമാർ, ഇലക്ട്രിക്കൽ രജിസ്റ്റർ ഓഫീസർമാർ തുടങ്ങിയവർ അനുഗമിച്ചു.

.

Hot Topics

Related Articles