Thursday, November 28, 2024
spot_img

പിന്തുണച്ച് എസ്എൻഡിപിയും; അയോധ്യ പ്രാണപ്രതിഷ്ഠാ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമെന്ന് വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിൽ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കർമ്മം ഓരോ ഭാരതീയൻ്റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ആർ.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ.മോഹനിൽ നിന്ന് അയോദ്ധ്യയിൽപൂജിച്ചഅക്ഷതം കണിച്ചുകുളങ്ങരയിലെ വസതിൽ വച്ച് പ്രീതി നടേശനൊപ്പം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വ്യക്തി​ജീവി​തത്തി​ലും കർമ്മപഥത്തി​ലും മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രഭഗവാൻ മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ്, സരയൂതീരത്ത് അയോദ്ധ്യ​ യിലെ ശ്രീരാമചന്ദ്രദേവന്റെ പ്രാണപ്രതി​ഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളി​ലേക്കും എത്തുകതന്നെ വേണം. ഇതിനായി ജനുവരി 22ന് പ്രതിഷ്ഠാ മുഹൂർത്തത്തിൽ  എല്ലാ വിശ്വാസികളും സ്വഭവനങ്ങളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു. 

പ്രാന്തീയ കാര്യകാരി സദസ്യൻ വി. മുരളീധരൻ, വിഭാഗ് ശാരീരിക് പ്രമുഖ്‌ എ.വി.ഷിജു, ജില്ലാ സഹകാര്യവാഹ് കെ.എം. മഹേഷ്‌, അയോദ്ധ്യ ജില്ലാ സംയോജക് വി.വിനോദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles