Tuesday, August 26, 2025
spot_img

ആശ്വാസം, സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 46,400 രൂപയാണ് വില. ഒരു ഗ്രാമിന് 5,800 രൂപയും. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. വന്‍തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല.

താൽക്കാലികമായി വില ഇടിഞ്ഞാലും സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഈ വർഷം ഉയരാൻ ഒരുങ്ങുകയാണ് എന്നാണ് സൂചനകൾ. പണപ്പെരുപ്പത്തിനെതിരെ സുരക്ഷിതമായ നിക്ഷേപം എന്നത് സ്വ‍ർണത്തിന് നേട്ടമാകും.

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല . ഒരു ഗ്രാം വെള്ളിക്ക് 78 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 780 രൂപയും ഒരു കിലോഗ്രാമിന് 78,000 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയായിരുന്നു വില.

Hot Topics

Related Articles