Wednesday, August 27, 2025
spot_img

പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റിന്റെ ബുള്ളറ്റ് മോഷ്ടാക്കളെ ബേക്കല്‍ പോലീസ് പിടികൂടി

കാസർകോട്:പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റിന്റെ ബുള്ളറ്റ് മോഷ്ടാക്കളെ ബേക്കല്‍ പോലീസ് പിടികൂടി.
പള്ളിക്കര പഞ്ചായത്ത് പരിസരത്ത് സൂക്ഷിച്ച പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കുമാരന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ മോഷണം പോയ സംഭവത്തില്‍ ബേക്കല്‍ പോലീസ് ‍രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ബേക്കല്‍ ഡി‌വൈ‌എസ്‌പി സി‌കെ സുനില്‍ കുമാര്‍,ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യു‌പി എന്നിവരുടെ മേല്‍ നോട്ടത്തില്‍ എസ്‌ഐ ജോണ്‍ കെ എം, ASI കുഞ്ഞികൃഷ്ണന്‍, SCPO മാരായ സുധീര്‍ ബാബു, പ്രമോദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം കര്‍ണാടകയിലെ ഷിമോഗയില്‍ വെച്ച് രണ്ടു കര്‍ണ്ണാടക സ്വദേശികളെ ബുള്ളറ്റ് സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. പുനിത്, എന്നയാളേയും, കൂട്ടാളിയേയുമാണ് അറസ്റ്റ് ചെയ്തത് കേസ്സ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ കളവ് മുതല്‍ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ സാധിച്ചത് കാസറഗോഡ് പോലീസിന് അഭിമാനമായി

Hot Topics

Related Articles