Friday, November 1, 2024
spot_img

മോദിയുടെ ഗ്യാരണ്ടികൾ എണ്ണിപ്പറഞ്ഞ്, ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ച് മോദി, ക്രൈസ്തവ നേതാക്കൾക്ക് നന്ദിയും

തൃശൂർ : തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളന വേദിയില്‍ കേരളത്തിലെ ഇടത്-വലത് മുന്നണികളെയും പ്രതിപക്ഷത്തിന്‍റെ ഇന്ത്യ സഖ്യത്തെയും വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ‘മോദിയുടെ ഗ്യാരണ്ടികള്‍’ എണ്ണി പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും മോദി രംഗത്തെത്തി. സ്വര്‍ണ്ണക്കടത്തും തൃശൂര്‍ പൂരം പ്രദര്‍ശനവുമായി ബന്ധപ്പെട്ട വാടക തര്‍ക്കവും ഉള്‍പ്പെടെ മോദി പരാമര്‍ശിച്ചു. ക്രിസ്തുമസ് വിരുന്നില്‍ എത്തിയ ക്രിസ്തുമത നേതാക്കള്‍ക്കും മോദി നന്ദി പറഞ്ഞു. കേരളത്തിലും ഇടതും കോണ്‍ഗ്രസും ഒറ്റസഖ്യമായാണ് രംഗത്തുള്ളതെന്നും ഈ ‘ഇന്ത്യ’ സഖ്യം കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി തുറന്നടിച്ചു. എന്‍ഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍ക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇടത്, കോൺഗ്രസ് കാലത്ത് ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും മോദി പറഞ്ഞു. ‘മോദിയുടെ ഗ്യാരണ്ടികള്‍’ ഓരോന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ചുള്ള പരാമര്‍ശിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികള്‍ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്. 12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടി. പ്രധാനമന്ത്രി വിശ്വകർമ്യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിലെവിടെ സംഘർഷമുണ്ടായപ്പോഴും മലയാളികളെ മടക്കിക്കൊണ്ടുവന്നതും മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തിൽ മോദിയുടെ ഗ്യാരണ്ടി എന്ന് സദസും ഏറ്റുപറഞ്ഞു. കേരളത്തിൽ ഏറെക്കാലമായി ഇടത് -വലത് മുന്നണികൾ വഞ്ചനയുടെ നാടകം കളിക്കുകയാണ്. രണ്ടു പേരും അഴിമതിയും കുടുംബവാഴ്ചയും ഒരുമിച്ച് നടപ്പാക്കുന്നു. ഇന്ത്യ മുന്നണിയുണ്ടാക്കി അവരൊന്ന് എന്ന് തെളിയിച്ചിരിക്കുകയാണ്. കേരള വികസനത്തിന് ബിജെപി അധികാരത്തില്‍ വരണം. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണ്ണം കടത്തിയതെന്ന് അറിയം. കണക്ക് ചോദിക്കാൻ പാടില്ലെന്ന് പറയുന്നു. കണക്ക് ചോദിച്ചാൽ പദ്ധതികൾക്ക് തടസ്സം നിൽക്കുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയാണെന്നും മോദി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ സംസ്ഥാന വികസനത്തിലൂടെയാണ് രാജ്യവികസനം എന്നാണ് വിശ്വസിക്കുന്നത്. ഇന്ത്യ സഖ്യം കേന്ദ്ര വികസനം നടപ്പാക്കുന്നില്ല. കേരളത്തിലും ഇടതും കോണ്‍ഗ്രസും ഒറ്റസഖ്യമായാണ് രംഗത്തുള്ളതെന്നും. ഇവര്‍ കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി ആരോപിച്ചു. ഇന്ത്യ സഖ്യം നമ്മുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുകയാണ്. ആചാരങ്ങൾക്ക് തടസ്സം നിൽക്കുന്നു. തൃശൂർ പൂരത്തിന്‍റെ കാര്യത്തിലുള്ള രാഷ്ടീയക്കളിയുണ്ടായി. ഇത് ദൗര്‍ഭാഗ്യകരാമായെന്നും മോദി പറഞ്ഞു. ശബരിമലയുടെ കാര്യത്തിലും പിടിപ്പുകേടുണ്ടായി. പൂരം പ്രദർശന നഗരി വാടക തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് തൃശൂര്‍ പൂരത്തിന്‍റെ കാര്യത്തിലുള്ള രാഷ്ട്രീയക്കളിയെക്കുറിച്ച് മോദി പരാമര്‍ശിച്ചത്. രാജ്യത്തെ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നവരാണ് ബിജെപി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളടക്കം ബിജെപി ഭരിക്കുന്നു. ക്രിസ്തുമസ് കാലത്ത് ഒരുക്കിയ വിരുന്നിൽ എത്തി ക്രിസ്തുമത നേതാക്കൾ സർക്കാരിനെ പ്രകീർത്തിച്ചു. അവർക്ക് നന്ദി പറയുന്നു. ഈ ജനക്കൂട്ടത്തിന്‍റെ ഊർജം കേരളത്തിന്‍റെ മുന്നേറ്റമായി മാറ്റേണ്ടതുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. അഭിമാനകരമായ ഒരുപാട് പുത്രിമാർക്ക് ജന്മം നൽകിയ മണ്ണാണ് കേരളമെന്ന് മോദി പറഞ്ഞു. എവി. കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ ഊർജ്ജം ചെറുതല്ല. കാർത്യായനിയമ്മ, ഭാഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നാഞ്ചിയമ്മ ദേശീയ പുരസ്കാര ജേതാവായി. പിടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കേരളത്തിന്‍റെ സംഭാവനയാണ്. മോദിയുടെ ഉറപ്പാണ് നാട്ടിലെങ്ങും ചർച്ച. സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത് സ്വാതന്ത്ര്യാനന്തരം വന്ന കോൺഗ്രസ്, ഇടതു സർക്കാർ സ്ക്രീശക്തിയെ പരിഗണിച്ചില്ല. സ്ത്രീ സംവരണ ബില്‍ ബിജെപി നിയമമാക്കി. മുത്തലാക്കിൽ ബുദ്ധിമുട്ടിയ സ്ത്രീകളെ മോദി സർക്കാർ മോചിപ്പിച്ചു.

Hot Topics

Related Articles