ഗവർണറും തൊപ്പിയും നാടകം വിലക്കിയ നടപടി അംഗീകരിക്കണക്കില്ലെന്ന് നാടക പ്രവർത്തകർ. നാടകം അതെ വേദിയിൽ തന്നെ കളിക്കാൻ ശ്രമിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിലെ ഗവർണറുമായി നാടകത്തിന് ബന്ധമില്ല. ഉത്തരവിനെതിരെ കോടതി തുറന്ന ശേഷം നടപടി സ്വീകരിക്കുമെന്ന് നടക് സംഘടന അറിയിച്ചു.നാടകത്തിന് ഗവർണറുമായി ബന്ധമില്ലെന്ന് നടക് എറണാകുളം ജില്ലാ സെക്രട്ടറി ഷാബു കെ മാധവൻ അറിയിച്ചു. നാടകത്തിൽ ഒരു മാറ്റവും വരുത്തില്ല. എന്തുകൊണ്ടാണ് വിലക്കെന്ന് ആർഡിഒയുടെ ഉത്തരവിൽ വ്യക്തമല്ലെന്ന് നാടക് സമിതി ചൂണ്ടിക്കാണിക്കുന്നു. കോടതി അംഗീകാരത്തോടെ ഇതേ വേദിയിൽ നാടകം എത്തിക്കുമെന്നും സമിതി വ്യക്തമാക്കി. ജർമൻ കഥയുടെ പരിഭാഷ ആണ് നാടകമെന്നും സമിതി പറഞ്ഞു.അതേസമയം, നാടകത്തിനെതിരെയുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സബ് കളക്ടര്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമല്‍ സണ്ണി, ബ്ലോക്ക് പ്രസിഡന്റ് സാഞ്ചസ് റാഫേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.