Friday, November 1, 2024
spot_img

റെക്കോര്‍ഡ് കുതിപ്പിന് നേരിയ ശമനം; ഇന്നത്തെ സ്വര്‍ണവില അറിയാം…

റെക്കോര്‍ഡ് നിരക്കില്‍ കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിലയ്ക്ക് ഇന്ന് നേരി ശമനം. പവന് 280 രൂപ വീതമാണ് ഇന്നത്തെ റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണവില താഴ്ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46840 രൂപയിലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപവീതമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5855 രൂപയുമായി.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,120 രൂപയായിരുന്നു. 5890 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്. ഇന്നലത്തേതുകൂടി കൂട്ടി 14ാം തവണയാണ് ഈ വര്‍ഷം സ്വര്‍ണവില റെക്കോര്‍ഡിലെത്തുന്നത്. ജനുവരി 24നാണ് ഈ വര്‍ഷം ആദ്യമായി സ്വര്‍ണവില റെക്കോര്‍ഡിട്ടത്. റെക്കോര്‍ഡിട്ട വിലകള്‍ പരിശോധിക്കുമ്പോള്‍ 825 രൂപ ഗ്രാമിനും, 6600 രൂപ പവനും വ്യത്യാസം വന്നിട്ടുണ്ട്. 2023 ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വില. 2023 ഡിസംബര്‍ 28ന് സ്വര്‍ണവില 5890 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 830 രൂപയുടെ വര്‍ധനവും, പവന് 6640 രൂപയുടെ വര്‍ധനവുമാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല്‍ ലക്ഷം രൂപയുടെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 118% വിലവര്‍ധന സംഭവിച്ചു. 2017 ജനുവരി 1ന് സ്വര്‍ണവില ഗ്രാമിന് 2645 രൂപയും, പവന് 21,160 രൂപയുമായിരുന്നു. 2023 ഡിസംബറില്‍ 28ന് 5890 രൂപ ഗ്രാമിനും, പവന് 47,120 രൂപയുമാണ്. 3,245 രൂപ ഗ്രാമിനും, 25,960 രൂപ പവനും വില വര്‍ധിച്ചു. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 1150 യുഎസ് ഡോളറും, 2023 ഡിസംബര്‍ 28ന് 2083 ഡോളറുമാണ് വില.

Hot Topics

Related Articles