Friday, November 1, 2024
spot_img

കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു; ഈ മാസം ഇതുവരെ 121 കോടി രൂപ നൽകിയെന്നും ധനമന്ത്രി

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പെൻഷൻ വിതരണത്തിന്‌ കഴിഞ്ഞ ആഴ്‌ചയിൽ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടി രൂപയും നൽകി. ഇതിന് പുറമെയാണ് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചത്.

ഇതോടെ ഈ മാസം ഇതുവരെ 121 കോടി രൂപയാണ്‌ കോർപറേഷന്‌ സംസ്ഥാന സർക്കാർ നൽകിയത്‌. ഒമ്പത്‌ മാസത്തിനുള്ളിൽ 1350 കോടിയാണ് സര്‍ക്കാര്‍ കോര്‍പറേഷന് നൽകിയത്.  ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ്‌ വകയിരുത്തിയത്. രണ്ടാം പിണറായി സർക്കാർ 5054 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചിരുന്നു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ കെഎസ്ആര്‍ടിസിക്ക് 9990 കോടി രൂപ നൽകിയെന്നും പറഞ്ഞ ധനമന്ത്രി, യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടി രൂപയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

Hot Topics

Related Articles