Friday, November 1, 2024
spot_img

പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവം; DYFI നേതാവ് നിധിൻ പുല്ലൻ പിടിയിൽ

ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ പിടിയിൽ. തൃശൂർ ഒല്ലൂരിൽ നിന്നാണ് നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. നേരത്തെ നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമാണ് നിധിൻ. ഹെൽമറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് പൊലീസ് ജീപ്പ് അടിച്ചുതകർക്കുന്നതിലേക്ക് എത്തിയത്. നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിൽ ജിയോ, ഷമിം, ഗ്യാനേഷ്, വിൽഫിൻ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

അക്രമിച്ചവരെ അറസ്റ്റ് ചെയ്യാൻ വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇതോടെ സിപിഐഎം നേതാക്കളും വിഷയത്തിൽ ഇടപെട്ടു. പോലീസ് കസ്റ്റഡിയിലെടുത്ത നിധിനെ സിപിഐഎം നേതാക്കൾ മോചിപ്പിച്ചിരുന്നു. ഇതോടെ നിധിൻ രക്ഷപ്പെടുകയായിരുന്നു.

Hot Topics

Related Articles