Friday, November 1, 2024
spot_img

നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നെന്ന് ഗവര്‍ണര്‍

ദില്ലി: തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമങ്ങളെ കണ്ട അദ്ദേഹം കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ  അനുവദിക്കുന്നില്ലെന്നും ഗവർണർ വിമര്‍ശിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമം പാലിക്കപ്പെടണം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞവരിൽ ഒരാൾ കാഴ്ചയില്ലാത്ത ആളാണെന്നത് ഓര്‍ക്കണം. ഈ സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

കണ്ണൂരിൽ തേങ്ങയിടാൻ പാർട്ടി അനുമതി വേണമെന്ന് ഒരു നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഈ നിലയിൽ കേരളത്തെ കൂടെ മാറ്റാനാണ് ശ്രമം. സിപിഎമ്മിലും പോഷക സംഘടനകളിലും പ്രവര്‍ത്തിക്കുന്നത് ക്രിമിനലുകളാണ്. മാധ്യമപ്രവർത്തകർക്ക് എതിരെ  കേസ് എടുത്തതിൽ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണ്. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നില്ല.  കേരളത്തിലെ മാധ്യമങ്ങൾ ഭയപ്പാടിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Hot Topics

Related Articles