Friday, November 1, 2024
spot_img

മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണം:കല്ലട്ര മാഹിൻ ഹാജി

ദുബായ്:ഇന്ത്യാ മഹാരാജ്യത്തിന്റെ വീണ്ടെടുപ്പിനായി മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണമെന്ന് കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യം കടന്ന് പോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മതേത ചേരികൾ ശക്തമാകേണ്ടേതുണ്ടെന്നും അതിലേക്കായി പ്രവാസി സമൂഹത്തിനു വലിയ റോൾ വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ വളർച്ചയിൽ പ്രവാസി സമൂഹത്തിന്റെ ദൗത്യം ഒഴിച്ച് കൂടാനാവാത്തതാണെന്നും
സർഗ്ഗാത്മകതയുടെ ലോകത്ത് നമ്മുടെ പ്രവർത്തകന്മാർ കൂടുതൽ കരുത്തോടെ സംഘടനാ പ്രവർത്തന രംഗത്ത് പ്രശോഭിച്ച്
നിൽക്കണമെന്നും
വെല്ലുവിളികൾ നിറഞ്ഞ വർത്തമാന കാലഘട്ടത്തിൽ പാർട്ടിയുടെ ആശയ ആദർശങ്ങളിൽ നിന്ന് വ്യതി ചലിക്കാത്ത വൈകാരികമായി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിനു പകരം വിവേകപൂർണ്ണമായ പ്രവർത്തനത്തിലൂന്നിക്കൊണ്ട് സഞ്ചരിക്കാൻ നമുക്ക് സാധിക്കാൻ ഉതകുന്ന രീതിയിലുള്ള
പ്രവർത്തങ്ങൾ ഉണ്ടാകണമെന്നും കല്ലട്ര മാഹിൻ ഹാജി കൂട്ടിച്ചേർത്തു . പ്രവാസ ലോകത്ത് മതേതര ചേരികളെ ഒന്നിച്ച് നിർത്തുന്നതിൽ കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ വേറിട്ട നൂതന പ്രവർത്തങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായ് കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും ,സംസ്ഥാനമുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും ,വയനാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ ജമാൽ സാഹിബിന്റെ നിര്യാണത്തിൽ പ്രത്യക പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തി
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന ജമാൽ സാഹിബ്
ആയിരത്തിലധികം അനാഥകരുടെ ആശ്രയമായിരുന്ന എന്നും നന്മ നിറഞ്ഞ മാതൃക പുരുഷനായിരുന്നു എന്നും അൻസാരി തില്ലങ്കേരി അഭിപ്രായപ്പെട്ടു
വിദ്യാഭ്യാസമാണ് സമൂഹ നിർമ്മാണത്തിന്റെ അടിത്തറ എന്നോർമ്മിപ്പിച്ച് സാമൂഹിക പുരോഗതിക്കുവേണ്ടി
പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്തി അവർക്ക്‌ മികച്ച വിദ്യാഭ്യാസം നല്കുന്നതിനു വേണ്ടി ‌ ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും‌ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പകരം വയ്ക്കാനില്ലാത്ത പ്രവർത്തനത്തിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ വ്യക്തിത്വമാണെന്നും , വ്യവസായ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാമൂഹിക–ജീവകാരുണ്യ രംഗങ്ങളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും
പിന്തുടരപ്പെടേണ്ട മാതൃകയാണെന്നും ഡോക്ടർ പി എ ഇബ്രാഹിം ഹാജി സ്മൃതി സംഗമത്തിൽ അനുസ്മരണ പ്രഭാഷണം നടത്തിയ പ്രമുഖ ട്രെയ്നറും മോട്ടിവേഷൻ സ്പീക്കറുമായ
അഡ്വക്കേറ്റ് ഇബ്രാഹിം പള്ളങ്കോട്
അഭിപ്രായപ്പെട്ടു

ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ വനിതാ ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ ചെർക്കള ,മോട്ടിവേഷൻ സ്പീക്കർ അഡ്വക്കേറ്റ് ഇബ്രാഹിം പള്ളങ്കോട് ,വനിത കെഎംസിസി പ്രസിഡന്റ് സഫിയ മൊയ്‌ദീൻ .ജിലാ ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ,ജില്ലാ ഭാരവാഹികളായ സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് .മഹ്മൂദ് ഹാജി പൈവളിഗെ ,റാഫി പള്ളിപ്പുറം .യൂസുഫ് മുക്കൂട് ,ഹസൈനാർ ബീജന്തടുക്ക ,ഫൈസൽ മൊഹ്സിന് തളങ്കര .അഷ്‌റഫ് പാവൂർ ,കെ പി അബ്ബാസ് കളനാട് .സലാം തട്ടാഞ്ചേരി മണ്ഡലം പ്രധാന ഭാരവാഹികളായ ഫൈസൽ പട്ടേൽ .ഇസ്മായിൽ നാലാംവാതുക്കൽ.എജിഎ റഹ്മാൻ .ഷബീർ കൈതക്കാട് ,ഇബ്രാഹിം ബേരികെ.സത്താർ ആലമ്പാടി .സി എ ബഷീർ പള്ളിക്കര .ആരിഫ് ചെരുമ്പ,ശിഹാബ് പാണത്തൂർ .റഷീദ് ആവിയിൽ .സലാം മാവിലാടം .വ്യവസായ പ്രമുഖരായ സ്പിക് അബ്ദുല്ല, റസാഖ് ചെറൂണി .ഇല്യാസ് പള്ളിപ്പുറം .വനിതാ കെഎംസിസി നേതാക്കളായ റാബിയ സത്താർ .ആയിഷ മുഹമ്മദ് ,റിയാനാ സലാം.തസ്‌നീം ഹാഷിം .സജിത ഫൈസൽ .ഷഹീന ഖലീൽ .ഫൗസിയ ഹനീഫ് .തുടങ്ങിയവർ സംബന്ധിച്ചു
ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളിഗെ . ഖിറാഅത്തും ട്രഷറർ ഹനീഫ് ടി ആർ നന്ദിയും പറഞ്ഞു .

Hot Topics

Related Articles