Thursday, November 28, 2024
spot_img

മുഖ്യമന്ത്രിക്കൊപ്പം ചായ കുടിക്കാൻ പോയാലും യുഡിഎഫ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കും: എംഎം ഹസൻ

മുഖ്യമന്ത്രിക്കൊപ്പം ചായ കുടിക്കാൻ പോയാലും യുഡിഎഫ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് എംഎം ഹസൻ. ഏത് ഭാഗ്യാന്വേഷികൾ പോയാലും പടിക്ക് പുറത്ത്. ഒന്നോ രണ്ടോ പേർ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരുടെ പുറകെയും പോകുന്നവരാണ് പോയിട്ടുള്ളത്. അടിച്ചാൽ തിരിച്ചടിക്കും എന്നും ഹസൻ പ്രതികരിച്ചു.

നവ കേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുകയാണ്. നാല് നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. അരുവിക്കര , കാട്ടാക്കട , നെയ്യാറ്റിൻകര, പാറശാല നിയോജക മണ്ഡലങ്ങളിൽ ഇന്ന് നവകേരള സദസ് നടക്കും.

രാവിലെ കാട്ടാക്കട തൂങ്ങാമ്പാറ കാളിദാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ പര്യടനം ആരംഭിക്കുക. വിവിധ സ്ഥലങ്ങളിൽ ഇന്നും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടാകും. പലയിടങ്ങളിലും കഴിഞ്ഞ ദിവസവും പ്രതിഷേധം യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം എന്ന നിലയിലേക്ക് വഴിമാറിയിരുന്നു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് മന്ത്രിമാർ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. അക്രമങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്ന മറുപടിയാണ് പ്രതിപക്ഷത്തിനുള്ളത്. നവകേരള സദസ്സ് നാളെ സമാപിക്കും.

ഡിജിപി ഓഫീസിലേക്കും വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടതിലും യൂത്ത് കോൺഗ്രസ്, KSU പ്രവർത്തകർ ഇന്നലെ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഡിജിപി ഓഫീസിലേക്ക് കറുത്ത ബലൂണുകളുമായി നൂറ് കണക്കിന് പ്രവർത്തകർ പങ്കടുക്കുത്തു. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. നവകേരള സദസിന്റെ ബോർഡുകൾ KSU പ്രവർത്തകർ നശിപ്പിച്ചു.

ഇന്നലെ നവകേരള സദസിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിലായിരുന്നു. ചെമ്പകമംഗലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ 4 പേർ കസ്റ്റഡിയിൽ. കൊല്ലത്ത് ചിന്നക്കടയിൽ നവകേരള സദസ് വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടിയിരുന്നു.

വടി ഉപയോഗിച്ചായിരുന്നു തമ്മിൽ തല്ല്. നിരവധി പേർക്ക് പരിക്കേറ്റു. ചൂരൽ വടികൊണ്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഇതിൻറെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വടികൊണ്ട് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്.

Hot Topics

Related Articles