Monday, August 25, 2025
spot_img

ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹ് കുവൈത്തിന്റെ പതിനേഴാമത്തെ അമീർ

കുവൈത്തിന്റെ പതിനേഴാമത്തെ അമീർ ആയി – ഉപ അമീർ ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹിനെ തെരഞ്ഞെടുത്തു. അൽപ നേരം മുമ്പ് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2020 ഒക്ടോബർ മുതൽ കുവൈത്ത് ഉപ ഭരണാധികാരിയായ ഷെയ്ഖ് മിഷ അൽ അഹമദ് അൽ സബാഹ്, അന്തരിച്ച അമീർ ഷെയ്ഖ് നവാഫിന്റെ അർദ്ധ സഹോദരൻ ആണ്.അന്തരിച്ച ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹിന് 86 വയസ്സ് ആയിരുന്നു. അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ വഴി രാജ്യത്തെ അറിയിച്ചത്. അമീറിന്റെ വിയോഗത്തിൽ രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.സ ർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.

Hot Topics

Related Articles