Friday, November 1, 2024
spot_img

‘അക്രമികൾ സ്‌മോക്ക് സ്പ്രേ ഒളിപ്പിച്ചത് ഷൂസിനുള്ളിൽ’; ലോക്‌സഭാ നടപടികൾ പുനനാരംഭിച്ചു; വിമർശിച്ച് എംപിമാർ

ലോക്സഭയിൽ സുരക്ഷാ വീഴ്ച. ഗാലറിയിൽ നിന്ന് രണ്ടുപേർ എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്ത് ചാടുക ആയിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അക്രമികൾ കയറിയത് മൈസൂരു എം പി യുടെ പാസ് ഉപയോഗിച്ചെന്ന് ദേശീയ മാധ്യമങ്ങൾ. പ്രതാപ് സിംഹ നൽകിയ പാസെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്‌സഭാ നടപടികൾ പുനനാരംഭിച്ചു.വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കർ വ്യക്തമാക്കി. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. വലിയ സുരക്ഷാ വീഴ്ചയെന്ന് എ എം ആരിഫ് എം പി വിമർശിച്ചു. സംഭവം നടക്കുമ്പോൾ സഭയിൽ താൻ ഉണ്ടായില്ലെന്നും എ എം ആരിഫ് പറഞ്ഞു.

കണ്ണീർ വാതക ഷെല്ലുമായി സഭയിൽ കയറിയത് അത്ഭുതം. ഖലിസ്ഥാൻ ഭീഷണി ഉണ്ടായിട്ടും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന് എ എം ആരിഫ് എം പി പറഞ്ഞു. 30 വയസിന് താഴെയുള്ളവരാണ് സഭയിലേക്ക് ചാടിയതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. കീഴടക്കിയത് ബലപ്രയോഗത്തിലൂടെയാണ്. ഗൗരവമായ സുരക്ഷാവീഴ്ചയെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഇന്നത്തെ ദിവസം പോലും പരിശോധന ഇല്ലാത്തത് ഞെട്ടിക്കുന്നു.

ലോക്സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു. ബുധനാഴ്ച ഉച്ചക്ക് 1.02ന് സീറോ അവറിലാണ് സംഭവം.രണ്ടുപേര്‍ പൊതു ഗ്യാലറിയിൽ നിന്ന് ചേമ്പറിലേക്ക് ചാടിയെന്നും ലോക്സഭയിലെ അംഗങ്ങള്‍ അവരെ പിടികൂടാന്‍ ശ്രമിച്ചുവെന്നും ആ സമയം സഭയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്ദർശകരായി ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്.ഖലിസ്ഥാൻ വാദികളെന്നാണ് സൂചന. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളർ പോപ്അപ്പ് കത്തിച്ചു.ഭരണകക്ഷി എം.പിമാര്‍ ഇരിക്കുന്ന ഭാഗത്തേക്കാണ് അക്രമികള്‍ ചാടിയത്. എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളെന്നാണ് സൂചന. 30 വയസിനു താഴെയുള്ളവരാണ് ഇവര്‍.സഭാഹാളില്‍ മഞ്ഞനിറമുള്ള പുക ഉയര്‍ന്നതായി എം.പിമാര്‍ പറഞ്ഞു.

Hot Topics

Related Articles