Thursday, November 28, 2024
spot_img

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി.വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. നിലവില്‍ 9,10 ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പഴയ സിലബസില്‍ പരീക്ഷ എഴുതാം.

മലയാളം മീഡിയം ക്ലാസുകൾ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. 2 മുതൽ 8 വരെ ക്ലാസുകളാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്. കേരള സിലബസ് ഇല്ലാതാകുന്നതോടെ അറബി പഠനവും ഇല്ലാതാകും.

മലയാളം ഐച്ഛിക വിഷയമായി പഠിക്കാം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുകയുമാണ് ലക്ഷ്യം.

Hot Topics

Related Articles