വളരെ ഞെട്ടലോടെയാണ് പ്രിയ സ്നേഹിതൻ റഷീദിന്റെ മരണ വാർത്ത കേട്ടത്
ആദ്യം സാദിഖ് ബദ്രിയ നഗർ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പറ്റിയില്ല.പിന്നീട് മുനീർ ചേരങ്കൈയുടെ ഫോൺ വന്നപ്പോൾ എന്തോ അപകടം ഉണ്ടെന്ന് മനസ് മന്ത്രിച്ചു.വിചാരിച്ച പോലെ.. റഷീദ് ഇനി ഇല്ലെന്ന്…..
വിശ്വസിക്കാൻ കഴിഞ്ഞില്ല
അത്രെയ്ക്കും ആഴത്തിൽ റഷീദ് മനസിൽ വേരുറച്ചിരുന്നു. വേറെന്നും കൊണ്ടല്ല നന്മ നിറഞ്ഞ ഹൃദയം കൊണ്ട് തന്നെ
കഴിഞ്ഞ കോവിഡ് കാലത്ത് പ്രത്യേകിച്ച് പണിയില്ല ലോക്ഡൗൺ സമയം കൂടിയാണ്
രാത്രി വൈകി റഷീദിന്റെ കോൾ ,ഗൂഗിൾപേ നോക്ക്…പൈസ അയച്ചിട്ടുണ്ട്….എന്ത് പൈസ? ലോക്ഡൗൺ ഒക്കെയല്ലെ …പണിയില്ലല്ലൊ അത് കൊണ്ട് അയച്ചതാ…പ്രതീക്ഷിക്കാതെ…വേണ്ട സമയം സാഹചര്യം നോക്കി ഇട്ട് തന്നു. അപ്പോഴാണ് റഷീദിലെ നന്മ അറിയുന്നത്
പിന്നീട് ആസമയത്ത് വേറെ ബുദ്ധിമുട്ടുന്ന ആരെങ്കിലും ഉണ്ടോന്നായി ചോദ്യം…ബുദ്ധിമുട്ടുന്ന ഒന്ന് രണ്ട് കുടുംബങ്ങളെ പറ്റി പറഞ്ഞപ്പോൾ സ്വന്തം കാറിൽ നിറയെ സാധനങ്ങളുമായി കൊടുത്തയച്ചു.
അറിഞ്ഞ് നോക്കുമ്പോൾ റഷീദിന്റെ കാരുണ്യ ഹസ്തം നീളാത്തവർ കുറവ്. ഉണ്ടായിട്ടല്ല…തനിക്ക് എന്തും മിച്ചം പറയാനില്ലെങ്കിലും മനസ്സിലെ നന്മ വാനോളം ഉയർന്നിട്ടുണ്ട്.
പണക്കാർക്കും പുതുതലമുറക്കും റഷീദ് മാതൃകയാണ്. പ്രത്യേകിച്ച് യുവത്വത്തിന്.
ഒരു വർഷത്തിലധികമായി റഷീദ് രോഗവുമായി മല്ലിടുന്നത്..
ആരോടും പരാതിയില്ല, പരിഭവമില്ല….സുഖവിവരം ചോദിച്ചാൽ അൽഹംദുലില്ലാഹ്..എന്ന് മാത്രം….അവിടെയും രോഗം റഷീദിന് മുമ്പിൽ തോറ്റ് പോയി എന്ന് വേണം പറയാൻ
വിനീതൻ കുറച്ച് നാളുകളായിട്ടേയുള്ളൂ വീട്ടിൽ പോയി അവസാനമായി കണ്ടിട്ട്…അപ്പോഴും സുസ്മേര വദനൻ. എല്ലാം കടിച്ചിറക്കി ശുഭ പ്രതീക്ഷയോടെ സുഖം പ്രാപിച്ച് വരികയായിരുന്നു ….
നിനച്ചിരിക്കാത്ത സമയത്ത് നന്മയുള്ള മനുഷ്യനെ മരണം തട്ടിയെടുത്തു….നന്മയുള്ളവരെ / റബ്ബിന് ഇഷ്ടമുള്ളവരെ വേഗം വിളിക്കുമെന്നല്ലെ
അതാണ് റഷീദും വിട്ട് പോയത്…!
പ്രതിസന്ധികൾ ഒന്നിന് പിറകെ ഒരോന്നായി വന്നെങ്കിലും റബ്ബിനോടുള്ള തവക്കുലിൽ എല്ലാം അലിഞ്ഞിരിക്കും
അല്ലാഹു സ്നേഹിതന്റെ ഖബറിടം പ്രകാശപൂരിതമാക്കട്ടെ/ എല്ലാത്തിനും പ്രതിഫലമായി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ , കുടുംബത്തിന് ക്ഷമ നൽകട്ടെ ആമീൻ
✍️ സിറാജ് ചൗക്കി