Tuesday, August 26, 2025
spot_img

സിഗരറ്റ് പുക മുഖത്തേക്ക് ഊതി; മാനവീയം വീഥിയിൽ വീണ്ടും സംഘർഷം, 3 പേർ അറസ്റ്റിൽ


തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. യുവാക്കൾ തമ്മിലടിച്ചത് ഇന്നലെ രാത്രി. സിഗരറ്റ് വലിച്ച് പുക മുഖത്തേക്ക് ഊതിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് മാനവീയം വീഥിയിൽ സംഘർഷം ഉണ്ടായത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കൾ തമ്മിലടിക്കുകയായിരുന്നു. സിഗരറ്റ് വലിച്ച് പുക സംഘത്തിലൊരാളുടെ മുഖത്തേക്ക് ഊതി എന്നാരോപിച്ച് ഉണ്ടായ വാക്ക് തർക്കം തമ്മിൽ തല്ലിൽ കലാശിക്കുകയായിരുന്നു. യുവാക്കൾ കയ്യിൽ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് പരസ്പരം മർദ്ദിച്ചു. സംഭവം അറിഞ് പൊലീസ് സ്ഥലത്ത് എത്തിയതോടെ യുവാക്കൾ ഓടി രക്ഷപെട്ടു.

അതിനിടെയാണ് സംഘത്തിലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ പല തവണ സംഘർഷങ്ങൾ നടന്നിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാനവീയത്ത് സുരക്ഷയും വർധിപ്പിച്ചിരുന്നു. അതിനിടെയാണ് വീടും യുവാക്കൾ തമ്മിൽ തല്ലിയത്.

Hot Topics

Related Articles