Friday, November 1, 2024
spot_img

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. തീരുമാനം വത്തിക്കാൻ അംഗീകരിച്ചു. മാർപ്പാപ്പയുടെ അനുമതിയോടെ വിരമിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ് പടിയിറക്കം. സെബാസ്റ്റ്യൻ വാണിയാപുരക്കലിന് പുതിയ ചുമതല. ആൻഡ്രുസ് താഴത്തും ചുമതല ഒഴിഞ്ഞു.

കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിനാണ് സഭയുടെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ താല്‍ക്കാലിക ചുമതല. ബിഷപ്പ് ബോസ്കോ പുത്തൂർ എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ.

സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാര്‍ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിയല്‍ പ്രഖ്യാപിച്ചത്. 2012 ഫെബ്രുവരി 18ന് കർദിനാൾ വ‍ർക്കി വിതയത്തിലിന്‍റെ പിൻഗാമിയായിട്ടാണ് ജോ‍ർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്.

Hot Topics

Related Articles