ലിവ്-ഇൻ റിലേഷൻഷിപ്പിനെതിരെ ബിജെപി എംപി ധർംബീർ സിംഗ്. ഇത്തരം ബന്ധങ്ങൾ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യേണ്ട ഒരു അപകടകരമായ രോഗമാണ്. ഇതിനെതിരെ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നിന്നുള്ള ബിജെപി എംപിയാണ് ധർംബീർ സിംഗ്.
ലോക്സഭയിൽ ‘സീറോ അവറി’ലാണ് ധർംബീർ സിംഗ് വിഷയം ഉന്നയിച്ചത്. പ്രണയ വിവാഹങ്ങളിൽ വിവാഹമോചന നിരക്ക് കൂടുതലാണെന്നും പ്രണയ വിവാഹങ്ങൾക്ക് വധൂവരന്മാരുടെ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നും ധരംബീർ സിംഗ് പറഞ്ഞു.
വസുധൈവ കുടുംബകത്തിന്റെയും സാഹോദര്യത്തിന്റെയും ദർശനത്തിന് പേരുകേട്ടതാണ് ഇന്ത്യൻ സംസ്കാരം. നമ്മുടെ സാമൂഹിക ഘടന ലോകത്തിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ നാനാത്വത്തിലെ ഏകത്വം ലോകം മുഴുവൻ മതിപ്പുളവാക്കുന്നു. അമേരിക്കയുമായി(40%) താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വിവാഹമോചന നിരക്ക് 1.1 ശതമാനം മാത്രമാണ് – അദ്ദേഹം പറഞ്ഞു.