Tuesday, August 26, 2025
spot_img

ക്ഷണിക്കപ്പെട്ടയാളെന്ന നിലയിൽ ജിയോബേബി അപമാനിക്കപ്പെടാൻ പാടില്ലായിരുന്നുവെന്ന് എംഎസ്എഫ്; പിന്മാറി ഖദീജ മുംതാസ്

കോഴിക്കോട്: സംവിധായകൻ ജിയോ ബേബിയെ ഒഴിവാക്കിയ ഫറൂഖ് കോളേജ് നിലപാടിൽ വിശദീകരണവുമായി എംഎസ്എഫ് രം​ഗത്ത്.  കലാകാരൻ എന്ന നിലയിൽ ജിയോ ബേബിക്ക് അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും എഴുതാൻ അവകാശമുള്ളത് പോലെ വിദ്യാർത്ഥികൾക്ക് ഞങ്ങൾ എന്ത് കേൾക്കണ്ട എന്ന് തീരുമാനിക്കാൻ അവകാശമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ് പറഞ്ഞു. ജിയോ ബേബിയുടം ഫറൂഖ് കോളേജിനെതിരെയുള്ള പരാമർശത്തിലാണ് എംഎസ്എഫിൻ്റെ പ്രതികരണം. പരിപാടി നടത്തരുതന്നോ തടയുമെന്നോ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് വരാമായിരുന്നു, സംസാരിക്കാമായിരുന്നു. പരിപാടിയിൽ യൂണിയൻ പങ്കെടുക്കില്ല എന്ന് പറഞ്ഞാൽ അതിൽ എന്താണ് പ്രശ്നം?. ക്ഷണിക്കപ്പെട്ട വ്യക്തി എന്ന നിലയിൽ ജിയോബേബി അപമാനിക്കപ്പെടാൻ പാടുണ്ടായിരുന്നില്ല, ക്ഷണിച്ചവർ ജാഗ്രത പുലർത്തണമായിരുന്നുവെന്നും നവാസ് പറഞ്ഞു. അതേസമയം, ജിയോ ബേബിയെ ഒഴിവാക്കിയ ഫറൂഖ് കോളേജ് നിലപാടിൽ പ്രതിഷേധിച്ച് സാഹിത്യകാരി ഡോ. ഖദീജ മുംതാസ് രം​ഗത്തെത്തി. ജിയോ ബേബിക്ക് ഐക്യദാർഢ്യവുമായി ഫാറൂഖ് കോളേജിലെ പരിപാടിയിൽ നിന്ന് ഖദീജ മുംതാസ് പിന്മാറി. ഇന്ന് നടക്കേണ്ട പെൻ ക്ലബ്ബ് ഉദ്ഘാടനത്തിൽ നിന്നാണ് പിന്മാറിയത്. വരുന്നില്ല എന്ന പ്രതിഷേധ കുറിപ്പ് അറിയിച്ചെന്ന് ഖദീജ മുംതാസ് പറഞ്ഞു. 

Hot Topics

Related Articles