Tuesday, August 26, 2025
spot_img

ഒന്നരമാസം പ്രായമുള്ള പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; മാതാവുംസുഹൃത്തും റിമാൻഡിൽ


എളമക്കരയിൽ ഒന്നരമാസം പ്രായമുള്ള പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവും ആൺ സുഹൃത്തും റിമാൻഡിൽ. അശ്വതിയും ഷാനിഫും ചേർന്ന് കുട്ടിയെ മുൻപും ഗുരുതരമായി ഉപദ്രവിച്ചിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തി. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

ആസൂത്രിതമായി നടത്തിയ കൊലപാതകംമെന്നാണ് റിമാൻഡ് റിപ്പോർട്ട്. തുടർന്നുള്ള ജീവിതത്തിൽ കുട്ടി ബുദ്ധിമുട്ടാകുമെന്ന് അശ്വതിയും ഷാനിഫും കരുതിയിരുന്നു. ഇതോടെയാണ് കൊലപ്പെടുത്തിയത്. ഇതിനു മുൻപും പ്രതികൾ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. കുട്ടിയുടെ നട്ടെല്ലിന് ഉൾപ്പെടെ പരിക്കേറ്റിരുന്നതായി പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.

മാതാവ് അശ്വതിയുടെ അറിവോടെ ഷാനിഫ് ആണ് ആക്രമിച്ചിരുന്നത്. കുട്ടിയുടേത് സ്വാഭാവികമരണം എന്നുറപ്പിക്കുകയായിരുന്നു ലക്ഷ്യം. ആലുവ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. കസ്റ്റഡിഅപേക്ഷ അടുത്തദിവസം സമർപ്പിക്കും.

Hot Topics

Related Articles