Tuesday, August 26, 2025
spot_img

കെ റെയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴ കുലച്ചു; ലേലത്തിൽ വിറ്റത് 40,300 രൂപയ്ക്ക്

കെ റയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴക്കുലച്ചപ്പോൾ കുലയ്ക്കു ലഭിച്ചത് 40,300 രൂപ. പൂക്കാട്ടുപടിക്ക് സമീപം കെ റെയിൽ കുഴിയിൽ കുലച്ച പാളയൻകുടം വാഴക്കുലയ്ക്കാണ് റെക്കോർഡ് വില ലഭിച്ചത്. 8 കിലോ തൂക്കം വരുന്ന ഒരു പാളയൻ കുടം വാഴക്കുലക്ക് ലഭിച്ച വിലയാണിത്. ഈ വാഴയ്ക്കും വാഴക്കുലയ്ക്കും പോരാട്ടത്തിന്റെ കൂടി ചരിത്രമുള്ളതിനാലാണ് ഇത്ര വില ലഭിച്ചത് എന്നാണ് സമരസമിതി പ്രവർത്തകർ പറയുന്നത്.കേറിയിൽ പദ്ധതിക്കായി പൂക്കാട്ടുപടിയിൽ സ്ഥാപിച്ച കുറ്റി പിഴുത കുഴിയിൽ ആയിരുന്നു സമരസമിതിക്കാർ പാളയൻകുടം വാഴ തൈ വച്ചത്. വാഴ വളർന്ന കുല പഴുത്തതോടെ ഇന്ന് ആലുവ മാർക്കറ്റിന് സമീപത്ത് കുല ലേലത്തിന് വച്ചു. സമരസമിതി പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വാശിയോടെ ലേലം വിളിച്ചപ്പോൾ വില പതിനായിരങ്ങൾ കടന്നു വാശിയോടെ ലേലം വിളിച്ചപ്പോൾ വില പതിനായിരങ്ങൾ കടന്നു.

Hot Topics

Related Articles