Thursday, November 28, 2024
spot_img

പ്രമേഹ ദിനത്തോടനുബന്ധിച്ച് ഡയലൈഫ് മെഡിക്കൽ സെന്റർ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിലേക്ക് ജനം ഒഴുകിയത്തി

കാസർകോട്:ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഡയലൈഫ് മെഡിക്കൽ സെന്ററിന്റെയും മംഗലാപുരം മംഗള ഹോസ്പിറ്റൽ ആൻഡ് കിഡ്നി ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിലേക്ക് ജനപ്രവാഹം,നൂറുകണക്കിന് ആളുകളാണ് സൗജന്യ സേവനം പ്രയോജനപ്പെടുത്തിയത്.നവകേരള പരിപാടികളുമായി ബന്ധപ്പെട്ട് കാസർകോട് എത്തിയ ആളുകൾ മെഡിക്കൽ ക്യാമ്പിലേക്ക് കൂടി എത്തിയപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.കാസർകോട് ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു ക്യാമ്പിൽ ഡോക്ടർ മൊയ്തീൻ നഫ്സീർ അധ്യക്ഷത വഹിച്ചു.ഖാലിദ് പച്ചക്കാട്
മുഖ്യാതിഥിയായി. പരിപാടിക്ക് മൊയ്തീൻ കമ്പ്യൂട്ടർ ആശംസകൾ നേർന്നു.

ഷുഗർ, പ്രഷർ, കൊളസ്ട്രോൾ മുതലായ പരിശോധനകൾക്കൊപ്പം ഡോക്ടർമാരുടെ പരിശോധന ഇവിടെ സൗജന്യമായിരുന്നു
കാസർകോട് ഡയലൈഫ് മെഡിക്കൽ സെന്ററിൽ സീനിയർ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ.മൊയ്തീൻ കുഞ്ഞി ഐ.കെ.ക്യാമ്പിന് നേതൃത്വം നൽകി.കിഡ്നി യൂറോളജി വിഭാഗത്തിൽ ഡോ:മൊയ്തീൻ നഫ്സീറും ഹെഡ്,നെക്ക്,ഇഎൻടി വിഭാഗത്തിൽ ആയിഷ തർബീസും രോഗികളെ പരിശോധിച്ചു.ലോക പ്രമേഹ ദിനവുമായി ബന്ധപ്പെട്ട് ഒരുമാസം നീണ്ടു നിൽക്കുന്ന വ്യത്യസ്ത ഇളവുകളും മെഡിക്കൽ സെൻറർ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 19 മുതൽ ഡിസംബർ 19 വരെ 3700 വില വരുന്ന ഡയബിറ്റ് പാക്കേജ് പരിശോധനകൾ 1499 രൂപക്കും 5200 രൂപ വിലവരുന്ന ഫുൾ ബോഡി ചെക്കപ്പ് 1999 രൂപക്കും ഡയ ലൈഫിൽ എത്തുന്നവർക്ക് പ്രയോജനപ്പെടുത്താം.
ബുക്കിങ്ങിനായി 8289881103 എന്ന നമ്പറിൽ ബന്ധപ്പെടുക. കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിലെ സമീപത്തെ ഡയാ ലൈഫ് മെഡിക്കൽ സെൻററിൽ ആണ് ഈ ഇളവുകൾ ലഭ്യമാക്കുക. ഡയാലൈഫ് അഡ്മിനിസ്ട്രേറ്റർ മൻസൂർ ടി നന്ദി അറിയിച്ചു.

Hot Topics

Related Articles