Friday, November 1, 2024
spot_img

ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ

ഉഡുപി മാൽപെക്കടുത്ത് നെജാരുവിൽ ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊലയാളിയെ ഉഡുപി പൊലീസ് അറസ്റ്റ് ചെയ്തതായി റിപോർട്. ബെൽഗാം ജില്ലയിലെ രായഭാഗ താലൂകിൽ താമസിക്കുന്ന പ്രവീൺ അരുൺ ചൗഗാലെ (35) എന്നയാളാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇയാൾ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണെന്നാണ് സൂചന.

ബെൽഗാമിലെ കുടച്ചിയിൽ വച്ചാണ് അരുൺ ചൗഗാലെ അറസ്റ്റിലായതെന്നാണ് അറിയുന്നത്. ഉഡുപി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രതി അരുൺ ബെൽഗാമിൽ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ബെൽഗാം പൊലീസിന് വിവരം നൽകുകയും ഇയാൾ ഒരു വീട്ടിലുണ്ടെന്ന് ഉറപ്പായതോടെ പൊലീസ് ഉടൻ മഫ്തിയിൽ വീട് വളഞ്ഞാണ് പിടികൂടിയതെന്നുമാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ബെൽഗാമിൽ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ഒരുങ്ങിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഉഡുപിയിൽ എത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഉഡുപി ജില്ലാ പൊലീസ് ഇതുവരെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച രാവിലെ 8.30 ഓടെ,സഊദി അറേബ്യയിൽ പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (47), മക്കളായ അഫ്‌നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നൂർ മുഹമ്മദിന്റെ മാതാവ് ഹാജിറ (70) യ്ക്ക് പരുക്കേറ്റിരുന്നു.

Hot Topics

Related Articles