Friday, November 1, 2024
spot_img

ഫർഹാസിൻ്റെ മരണം:ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കുമ്പള പോലീസിനെ വെള്ള പൂശുന്നത്:കല്ലട്ര മാഹിൻ ഹാജി

കാസർകോട്:പോലീസ് ജീപ്പ് പിൻതുടർന്നു ഭീഷണിപ്പെടുത്തിയതിനാൽ ഭയന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് അംഗടി മൊഗർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഫർഹാസ് മരണപ്പെട്ട സംഭവത്തിലെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കുമ്പള പോലീസിനെ വെള്ളപൂശുന്ന തരത്തിലാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
ഫാർഹാസും കൂട്ടുകാരും സഞ്ചരിച്ച കാറിനെ പോലീസ് പിന്തുടരുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടും കുമ്പള പോലീസിന് അംഗീകാരം നൽകുന്ന തരത്തിൽ റിപ്പോർട്ട് നൽകിയ ക്രൈം ബ്രാഞ്ചിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.
വാഹന പരിശോധനയുടെ മറവിൽ ജനങ്ങളെ കൊല്ലുന്നത് അംഗീകരിക്കാൻ കഴിയില്ല. പോലിസ് സേനയിൽ നടപടി നേരിട്ടവരും ലേക്കൽ പോലീസിൽ ഇടം ലഭിക്കാത്തവരുമാണ്‌ ക്രൈം ബ്രാഞ്ചിലുള്ളത് ഇതിൽ കൂടുതലൊന്നും ക്രൈം ബ്രാഞ്ചിൽ പ്രതീക്ഷിക്കുന്നില്ല,ആധുനിക കാലത്ത് പോലീസിന് കൈ കാണിച്ചു നിർത്താത്ത വാഹനം പിടികൂടാൻ നൂതന സാങ്കേതിക വിദ്യകൾ ഉണ്ടാവുമ്പോൾ ഓടിച്ചു കുട്ടികളെ അപകടത്തിലേക്ക് തളളിയിട്ട തിൽ ദുരൂഹതയുണ്ട് ഇതിന് ഉത്തരവാദികളായ പോലീസുകാരെ സർവ്വീസിൽനിന്നു നീക്കം ചെയ്ത് അവർക്കെതിരെ കൊലപാതകത്തിനു് കേസെടുക്കണമെന്നും
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ നിയോഗിക്കപ്പെട്ട പോലീസ് ജനങ്ങളെ കൊല്ലുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നും കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
നീതിക്കായി ഫർഹാസിൻ്റെ കുടുംബത്തോടൊപ്പം മുസ്ലിംലീഗും പോരാടുമെന്നും വൻ ജനപ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.

Hot Topics

Related Articles